2009, ഫെബ്രുവരി 12, വ്യാഴാഴ്‌ച

ഉഷ്ണച്ചൂട്


സൌദി അറേബ്യയിലെ ബദുക്കള്‍ പാര്‍ക്കുന്ന മലയടിവാരത്തെ നിറയെ ഈന്തപ്പനകളുള്ള ഒരു ഗ്രാമത്തിലെ ഏക മരുന്ന് ഷാപ്പിലെ ഫാര്‍മസിസ്റ്റാണ് ശുക്കൂര്‍. ‘ദൊക്തൂര്‍ ശുക്കൂര്‍’ എന്ന് ബദുക്കള്‍ വിളിയ്ക്കും. അവരുടെ കണ്‍കണ്ട ദൈവം!!?. വശീകരണം കിറുങ്ങല്‍ മുതല്‍ രതിയുടെ കലിപ്പിനുള്ള രാസവസ്തുക്കള്‍ വരെ കരിഞ്ചന്തയില്‍ ഇവിടെ സുലഭം.“ ഇതൊക്കെ ഹറാമല്ലെ?”, എന്ന് ചോദിച്ചാല്‍ ശുക്കൂര്‍ തിരിച്ച് ചോദിക്കും “അവര്‍ക്കില്ലാത്ത ഹറാം നമുക്കെന്തിന്?”. അങ്ങിനെ ശുക്കൂ‍റിന്‍റെ പോക്കറ്റ് വീര്‍ക്കുന്നത് പോലെ ബദുക്കള്‍ സല്‍ക്കരിക്കുന്ന കബ്സയും അലീസും കഴിച്ച് അയാള്‍ വീര്‍ത്തു ചീര്‍ത്തു.

വിദ്യാഭ്യാസം പടികയറാത്ത ആ ഗ്രാമത്തിലെ റോള്‍സ് റോയ്സിന് വഴിമാറി കൊടുക്കുന്ന കഴുതസവാരിക്കാരന്‍ ബദുവും ചേലാകര്‍മ്മം കഴിഞ്ഞ് വ്രണലേപനം വാങ്ങാന്‍ സ്വയം കാര്‍ ഓടിച്ച് മലയിറങ്ങി വരുന്ന ഏഴുവയസ്സുകാരന്‍ ബദുപ്പയ്യനും മുഴുത്ത മാറിടം കാട്ടി മോഹിപ്പിച്ച് ചുളുവിലയ്ക്ക് സാധനങ്ങള്‍ കൈക്കലാക്കുന്ന ബദുസ്ത്രീകളും ശുക്കൂറിന്ന് കൌതുകങ്ങളായിരുന്നു.

നീണ്ട രണ്ടുവര്‍ഷത്തെ ജീവിതം അയാളില്‍ മടുപ്പുളവാക്കുന്നത് അയാളറിയാന്‍ തുടങ്ങി. വിവാഹജീവിതത്തെ പറ്റി വീട്ടുകാരുടെ ഉത്ബോധനം നിറഞ്ഞ കുറിമാനങ്ങള്‍ ഇതിനകം അയാള്‍ പലപ്പോഴായി കൈപറ്റിയിരുന്നു. അവസാനം പെണ്ണന്വേഷത്തിനായ് സിഗ്നല്‍ കൊടുക്കുകയും ചെയ്തു. മുറപോലെ വീട്ടുകാര്‍ പെണ്ണുകാണുകയും ഇഷ്ടപ്പെടുകയും ചെയ്തു.

അടുത്ത ഊഴം ശുക്കൂറിന്‍റേതായിരുന്നു. അവധി അപേക്ഷിക്കാനായി അര്‍ബാബിനെ സമീപിച്ചെങ്കിലും അനുവദിച്ചു കിട്ടിയില്ല. ഇങ്ങനെ പലപ്പോഴായും തുടര്‍ന്നു. വിവാഹത്തെ കുറിച്ച് സ്വപ്നങ്ങള്‍ നെയ്തിരുന്ന അയാളില്‍ നിരാശ പടര്‍ന്നു. മനസ്സില് ‍കാമത്തിന്‍റെ ഉഷ്ണച്ചൂട് വര്‍ദ്ധിക്കയും ചെയ്തു. അയാളുടെ മുഖം ഒരിക്കലും കണ്ണാടിയില്‍ നോക്കാതെയായി.

സര്‍ക്കാരിന്‍റെ കടുത്ത നിബന്ധനകളാല്‍ കരിഞ്ചന്ത വില്പനയ്ക്ക് മാന്ന്യം അനുഭനപ്പെട്ടിരുന്നു ഇതിനകം. എങ്കിലും അല്പസ്വല്പം ഒളിച്ചും വില്പന നടന്നിരുന്നു. എന്നാല്‍ ശുക്കൂര്‍ അതിലൊന്നും താത്പര്യം കാണിച്ചില്ല.

ഒരു ദിവസം ഒരു പടുകിഴവനായ ബദു കഴുതപ്പുറത്ത് വന്നിറങ്ങി കലിപ്പിനുള്ള മരുന്നു ചോദിച്ചു . സ്വന്തം കലിപ്പ് തീര്‍ക്കാന്‍ മാര്‍ഗ്ഗമില്ലാതെ അഷ്ടദിക്കും നോക്കിയിരിക്കുന്ന ശുക്കൂര്‍ ഒന്ന് ശങ്കിച്ചു....കൊടുക്കണോ.....വേണ്ടായൊ?. അവസാനം കൊടുക്കാന്‍ തീരുമാനിച്ച് അകത്തെ ഒളിസ്ഥലത്ത് നിന്നും മരുന്നെടുത്ത് വരുമ്പോള്‍ അബദ്ധവശാല്‍ അയാളുടെ മുഖം ഒരു കണ്ണാടിയില്‍ പ്രത്യക്ഷപ്പെട്ടത്. ഒന്നും ആലോചിച്ചില്ല ആ മരുന്നെടുത്ത് അയാള്‍ ആ ചില്ലിനു നേരെ ആഞ്ഞെറിഞ്ഞു. കണ്ണാടി ചില്ലുകള്‍ അയാളുടെ മോഹങ്ങളെ പോലെ തകര്‍ന്ന് വീണു.


ശുഭം

6 അഭിപ്രായങ്ങൾ:

വെളിച്ചപ്പാട് പറഞ്ഞു...

ആദ്യ വെടിവഴിപാട്.......കൂട്ടരെ.
വെളിച്ചപ്പാട് ഉറഞ്ഞ് തുള്ളി.

പ്രയാണ്‍ പറഞ്ഞു...

ആരെ പേടിച്ചാ ഇത്ര ദൂരെ പോയി ഉറഞ്ഞത്....?

വെളിച്ചപ്പാട് പറഞ്ഞു...

ഈ കമന്‍റെനിയ്ക്ക് ഇഷ്ടായി പ്രയാണ്‍.ഞാനും വിചാരിച്ചു എന്തിനാങ്ങനെ ദൂരെ പോയി തുള്ള്ണേന്ന്.
ന്താ കര്യംന്ന് നിക്കും പിടി കിട്ട്‌ണ്‌ല്യ.

ശ്രീ പറഞ്ഞു...

കഥയില്‍ വ്യത്യസ്തത തോന്നുന്നുണ്ട്. തുടരൂ മാഷേ

poor-me/പാവം-ഞാന്‍ പറഞ്ഞു...

vevvery good

അരുണ്‍ കരിമുട്ടം പറഞ്ഞു...

ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം വ്യത്യസ്ഥമായ ഐറ്റങ്ങള്‍