2009, ഫെബ്രുവരി 3, ചൊവ്വാഴ്ച

ആദ്യ വെളിപാട്


ദൈവമേ കാത്തോളണേ...,

ഗ്രാമങ്ങളുടെ ജീവന്‍ സ്വയം ആവാഹിച്ച് ഗ്രാമങ്ങളുടെ പ്രതീകമായി മനസ്സില്‍ മായാതെ നില്‍ക്കുന്ന ആപ്രതിരൂപം. അതെ-അതാണ് വെളീച്ചപ്പാട്. സ്വന്തം നെറ്റിയില്‍ വെട്ടി ഉറഞ്ഞ് തുള്ളുമ്പോള്‍, അവന്‍ ഓര്‍ക്കാറില്ല അവന്‍റെ വേദനയെ അവന്‍റെ പരാധീനതയെ. അവന്‍റെ മനസ്സില്‍ ഒരേ ഒരു മന്ത്രം മാത്രം നാടിന്‍റെ സൌഖ്യം. അവസാനം നെറ്റിയില്‍ മഞ്ഞളും വാരിപ്പൊത്തി വീടണയുമ്പോള്‍ ഒട്ടിയ വയറുകള്‍ക്ക് മുന്‍പില്‍ താഴ്ന്ന ശിരസ്സും കയ്യിലെ ചില്ലറ തുട്ടുകളും!?.

കാണാതെ പോകുന്ന ഇത്തരം ജീവിതങ്ങള്‍- ഇവിടെ മുക്രിയും കപ്യാരും ശാന്തിക്കാരും തുല്യം- മനസ്സിനെ എപ്പോഴും വേദനിപ്പിക്കാറുണ്ട്. സഹജീവികളെ അറിയുക എന്നത് ഒരു മനുഷ്യസ്നേഹിയുടെ ബാധ്യതയാണല്ലൊ?.


ബൂലോഗം വാഴും ബ്ലോഗനാര്‍കാവില്‍ മുത്തിമാരെ, മുത്തപ്പന്മാരെ വന്ദനം. ഞാനൊരഭിനവ വെളിച്ചപ്പാട്. ഞാന്‍ കണ്ടതും കേട്ടതും എനിയ്ക്കു തോന്നിയതൊക്കെ വിളിച്ചു പറയും. വെളിപാട് കിട്ടിയാല്‍ പറയാണ്ടിരിയ്ക്കാന്‍ പറ്റില്ലല്ലോ?. ഇഷ്ടക്കേട് എന്തെങ്കിലും തോന്നിയാല്‍ എന്നോട് പൊറുത്തോളണേ...

ഇതിലെ പടം വല്യമ്പ്രാനായ ഗൂഗിള്‍ മുത്തപ്പന്‍ കനിഞ്ഞരുളിയത്.

20 അഭിപ്രായങ്ങൾ:

വെളിച്ചപ്പാട് പറഞ്ഞു...

കലികാലം...കലികാലം വെളിച്ചപ്പാട് ഉറഞ്ഞ് തുള്ളി...

സുല്‍ |Sul പറഞ്ഞു...

വെളിച്ചപ്പാടേ ഒരു ബൂലോഗ സ്വാഗതം.

(((((((((ഠേ....)))))))))
ബൂലോഗരെ ഒരു തേങ്ങയടിച്ച് ഈ ബ്ലോഗ് ഉല്‍ഘാടിച്ചതായി അറിയിച്ചു കൊള്ളുന്നു.

-സുല്‍

ചെറിയനാടൻ പറഞ്ഞു...

അടിച്ചുപൊളിയണ്ണാ....

ഈ തൊറന്നു പറയുന്നവർ ഇവിടെ കൊറവാ...

നല്ല ഭാഷയിൽ വിമർശനത്തിന്റെ കൂരമ്പുമായി ചുറ്റമ്പലങ്ങളും നെൽ‌പ്പാടങ്ങളും വീട്ടുമുറ്റങ്ങളും താണ്ടി തുള്ളിയുറഞ്ഞുനിറഞ്ഞുമദിച്ചുതിരംകിനിയുംതിരുനെറ്റിയുമായിവിടങ്ങുവിളങ്ങിവരുന്നതുകാണമതിന്, കാത്തിരിക്കുന്നു...

ആശംസകളോടെ.....

ഉപാസന || Upasana പറഞ്ഞു...

"ഗ്രാമങ്ങളുടെ ജീവന്‍ സ്വയം ആവാഹിച്ച് ഗ്രാമങ്ങളുടെ പ്രതീകമായി മനസ്സില്‍ മായാതെ നില്‍ക്കുന്ന ആപ്രതിരൂപം. അതെ-അതാണ് വെളീച്ചപ്പാട്. സ്വന്തം നെറ്റിയില്‍ വെട്ടി ഉറഞ്ഞ് തുള്ളുമ്പോള്‍, അവന്‍ ഓര്‍ക്കാറില്ല അവന്‍റെ വേദനയെ അവന്‍റെ പരാധീനതയെ. അവന്‍റെ മനസ്സില്‍ ഒരേ ഒരു മന്ത്രം മാത്രം നാടിന്‍റെ സൌഖ്യം. അവസാനം നെറ്റിയില്‍ മഞ്ഞളും വാരിപ്പൊത്തി വീടണയുമ്പോള്‍ ഒട്ടിയ വയറുകള്‍ക്ക് മുന്‍പില്‍ താഴ്ന്ന ശിരസ്സും കയ്യിലെ ചില്ലറ തുട്ടുകളും!?."

Upasana yude thalayil thechchippoovum arimaNiyum vaariyeRinjnje, vaazhichche anugrahikkoo dEvii..!!!

BoolOkamaRe uRanjnje thuLLI agnizuddhi varuththooo...

Welcome
:-)
Upasana

അജ്ഞാതന്‍ പറഞ്ഞു...

വെളിച്ചപ്പാട് എന്ന സങ്കല്പം അന്ധവിശ്വാസപരമായ കാഴ്ചപ്പാടുകളെ വെള്ളപൂശുകയാണ്. ജുഗുപ്സാവഹവും അറുപിന്തിരിപ്പന്‍ മനോഭാവവും ഈ ആധുനിക യുഗത്തില്‍ വെച്ചുപുലര്‍ത്തുന്ന കാളമൂത്ര സാഹിത്യകാര്‍ക്ക് ഇത് പുണ്യമായിരിക്കാം. പക്ഷെ, വെളിച്ചപ്പാടും മുക്രിയുമൊന്നുമല്ല ഗ്രാമത്തിന്‍റെ ഐശ്വര്യം; മനസ്സിന്‍റെ നന്മയാണ്.

വെളിച്ചപ്പാട് പറഞ്ഞു...

അജ്ഞാതന്‍റെ വാക്കുകളെ ഞാന്‍ ഖണ്ഡിക്കുന്നില്ല.ഓരൊരുത്തര്‍ക്കും ഓരോരൊ അഭിപ്രായവും വിശ്വാസവുമെല്ലാം ഉണ്ടാകാം.അതെല്ലാം അവരുടെ വ്യക്തിപരമായ കാര്യങ്ങളാണ്.
പിന്നെ താങ്കളെ പോലുള്ള ബുജികള്‍ക്ക് ഒരു ബാലന്‍സ് കിട്ടണമെങ്കില്‍ കാളമൂത്രമോ പട്ടിമൂത്രമോ ആയ സാഹിത്യകാരന്മാര്‍ നിലനിന്നല്ലേ പറ്റൂ.സ്വന്തമായൊരു മേല്‍‌വിലാസം ഉണ്ടാക്കാന്‍ ശ്രമിക്കൂ സഹോദരാ.ആരെങ്കിലും എങ്ങനെയെങ്കിലും പെഴച്ച് പൊക്കോട്ടെ.അടുത്തപോസ്റ്റ് വായിക്കും എന്ന് കരുതുന്നു.
താങ്കള്‍ക്ക് നന്ദിയുണ്ട്,പ്രതികരിച്ചതിന്.കാരണം,ഇതുമൂലം എഴുതാനുള്ള ഒരൂര്‍ജ്ജം കിട്ടിയതുപോലെ.

ജ്വാല പറഞ്ഞു...

“കാണാതെ പോകുന്ന ഇത്തരം ജീവിതങ്ങള്‍- ഇവിടെ മുക്രിയും കപ്യാരും ശാന്തിക്കാരും തുല്യം- മനസ്സിനെ എപ്പോഴും വേദനിപ്പിക്കാറുണ്ട്. സഹജീവികളെ അറിയുക എന്നത് ഒരു മനുഷ്യസ്നേഹിയുടെ ബാധ്യതയാണല്ലൊ?.“
അതെ സത്യം.
ബൂലോകത്തിലേക്കു സ്വാഗതം

വരവൂരാൻ പറഞ്ഞു...

അരിമാവുകൊണ്ടു കോലം വരച്ച്‌ നിലവിളക്കും നിറപറയും പൂക്കുലയും മായ്‌ കാത്തിരിക്കുന്നു കാവിലെ ദേവിയുടെ എഴുന്നെള്ളത്തിനായ്‌. ആശംസകൾ

Prayan പറഞ്ഞു...

സ്വാഗതം വെളിച്ചപ്പാടെ.....ലോകം മുഴുവന്‍ മുഴങ്ങും മട്ടില്‍ വെളിച്ചപ്പാടിന്റെ ചിലമ്പൊലി ഉയരട്ടെ.....

ബിന്ദു കെ പി പറഞ്ഞു...

സ്വാഗതം വെളിച്ചപ്പാടേ..എഴുന്നള്ളിയാലും...

ശ്രീ പറഞ്ഞു...

ബൂലോകത്തേയ്ക്കു സ്വാഗതം...

Bindhu Unny പറഞ്ഞു...

പുതിയ വെളിപാടുകള്‍ പോരട്ടെ. :-)

അപ്പു പറഞ്ഞു...

വെളിച്ചപ്പാടിന്റെ ആദ്യ വെളിപാടിനായി കാത്തിരിക്കുന്നു... തുറന്നു പറഞ്ഞോളൂ.. വ്യക്തിഹത്യ വേണ്ടാന്നേയുള്ളൂ :-)

ചാണക്യന്‍ പറഞ്ഞു...

വെളിച്ചപ്പാടിനു സ്വാഗതം....

നിഷ്കളങ്കന്‍ പറഞ്ഞു...

കൂടുതല്‍ വെളിപാടുകള്‍ പോരട്ടെ.

Mahesh Cheruthana/മഹി പറഞ്ഞു...

വെളിച്ചപ്പാടേ,
സ്വാഗതം!!!!!!!!!!

jeevan പറഞ്ഞു...

അഭിപ്രായ സ്വാതനത്ര്യം എല്ലാ ജനത്തിനുമുണ്ട്.........
തുടരുമെണ്ണു കരുതുന്നു........

നട്ടപിരാന്തന്‍ പറഞ്ഞു...

Welcome to Boologam

യൂസുഫ്പ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
വെളിച്ചപ്പാട് പറഞ്ഞു...

സുല്‍,ചെറിയനാടന്‍,ഉപാസന,അജ്ഞാതന്‍,ജ്വാല,വരവൂരാന്‍,പ്രയാണ്‍,ബിന്ദു.കെ.പി,ശ്രീ, ബിന്ദു ഉണ്ണി,അപ്പു,ചാണക്യന്‍,നിഷ്കളങ്കന്‍,മഹി,ജീവന്‍,നട്ടപ്പിരാന്തന്‍ സാക്ഷ്യപ്പെടുത്തിയതിന് നന്ദി.